Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasaragod Wins Three

Kasaragod

കാ​സ​ര്‍​ഗോ​ഡി​ന് മൂ​ന്ന് തൊ​ഴി​ല്‍​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ല്‍​പ​ര​മാ​യ ക​ഴി​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന തൊ​ഴി​ല്‍ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ല്‍​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് ജി​ല്ല​യി​ല്‍ നി​ന്ന് മൂ​ന്നു​പേ​ര്‍ അ​ര്‍​ഹ​രാ​യി. ബ്യൂ​ട്ടീ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ബ​ബി​ത ബേ​ബി, പാ​ച​ക​തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ മേ​രി മെ​ല്‍​ഡോ, ക​ള്ളു​ചെ​ത്ത് മേ​ഖ​ല​യി​ല്‍ എ. ​ഷി​ബു എ​ന്നി​വ​രാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 27ന് ​തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ തൊ​ഴി​ല്‍​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സ​മ്മാ​നി​ക്കും.

ബ്യൂ​ട്ടി മീ​റ്റ്‌​സ് ക്വാ​ളി​റ്റി

ബ​ബി​ത ബേ​ബി​ക്ക് ല​ഭി​ച്ച​ത് സ്വ​പ്ര​യ​ത്‌​ന​ത്താ​ല്‍ ജീ​വി​ത​വി​ജ​യം നേ​ടി​യ വ​നി​താ​സം​രം​ഭ​ക​യ്ക്കു​ള്ള അം​ഗീ​കാ​രം. ക​ഴി​ഞ്ഞ 16 വ​ര്‍​ഷ​മാ​യി ബ്യൂ​ട്ടീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന ബ​ബി​ത കാ​ഞ്ഞ​ങ്ങാ​ട് ന​വ ലേ​ഡീ​സ് ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ​യാ​ണ്. രാ​ജ​പു​രം സ്വ​ദേ​ശി​നി​യാ​യ ബ​ബി​ത ക​ഴി​ഞ്ഞ 16 വ​ര്‍​ഷ​മാ​യി ബ്യൂ​ട്ടീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്നു. നി​ല​വി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലാ​ണ് താ​മ​സം. ഭ​ര്‍​ത്താ​വ് മ​ണ്ണൂ​ര്‍ എം.​പി. മാ​ത്യു പ​ട​ന്ന​ക്കാ​ട് ന​വ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യാ​ണ്. അ​ലൈ​ക (ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, കൊ​ച്ചി), ആ​ഷി​ക് (ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി, കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

മേ​രി​യു​ടെ മീ​ന്‍​രു​ചി​ക്കൂ​ട്ട്

പി​ട​യ്ക്കു​ന്ന മീ​ന്‍ കി​ട്ടു​ന്ന മ​ട​ക്ക​ര ഹാ​ര്‍​ബ​റി​ല്‍ മീ​ന്‍​രു​ചി വൈ​വി​ധ്യ​മൊ​രു​ക്കി മേ​രി മെ​ല്‍​ഡ. പ്ര​ധാ​ന​മാ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന മ​ട​ക്ക​ര​യി​ലെ കാ​ന്‍റീ​നി​ലെ ഏ​ക പാ​ച​ക​ക്കാ​രി​യാ​ണ് മേ​രി. പ്രാ​ത​ല്‍ ക​ഴി​ക്കാ​നാ​ണ് ഇ​വി​ടെ ഏ​റെ തി​ര​ക്ക്. പൊ​റോ​ട്ട, പൂ​രി, നെ​യ്പ​ത്ത​ല്‍, വി​വി​ധ​ത​രം മീ​ന്‍​ക​റി​ക​ള്‍, ചി​ക്ക​ന്‍​ക​റി, വെ​ജി​റ്റ​ബി​ള്‍ ക​റി എ​ന്നി​വ രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ ല​ഭി​ക്കും. ഉ​ച്ച​യൂ​ണ്, നെ​യ്‌​ചോ​റ്, ചാ​യ, ക​ടി​ക​ള്‍ എ​ന്നി​വ വേ​റെ.

പു​ല​ര്‍​ച്ചെ 5.30ന് ​ആ​രം​ഭി​ക്കു​ന്ന ജോ​ലി വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ക. എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി​യാ​യ മേ​രി ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ജി​നീ​ഷി​നെ വി​വാ​ഹം ക​ഴി​ച്ചാ​ണ് വി​ടേ​ക്ക് വ​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ഭ​ര്‍​ത്താ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. ബി​കോം ബി​രു​ദ​ധാ​രി​യാ​യ മേ​രി ഫി​നാ​ന്‍​സ് മേ​ഖ​ല​യി​ലാ​ണ് ആ​ദ്യം ജോ​ലി ചെ​യ്തി​രു​ന്ന​ത്. മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​ണ് പാ​ച​ക​രം​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​ത്. കാ​ട​ങ്കോ​ട് ഗ​വ. ഫി​ഷ​റീ​സ് ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​മ​ന്‍ ദ​യാ​ലി​നോ​ടൊ​പ്പം ചെ​റു​വ​ത്തൂ​ര്‍ നെ​ല്ലി​ക്കാ​ലി​ലാ​ണ് താ​മ​സം.

ചെ​ത്താ​ണ്, സെ​റ്റാ​ണ്

ഒ​രു​ദി​വ​സം മൂ​ന്നു​നേ​രം ചെ​ത്തു​ന്ന​ത് 10 തെ​ങ്ങ്. ഒ​രു​മാ​സം അ​ള​ക്കു​ന്ന​ത് 1000-1500 ലീ‌​റ്റ​ര്‍ ക​ള്ള്. മാ​സ​വ​രു​മാ​നം 70,000 മു​ത​ല്‍ 80,000 വ​രെ. എ. ​ഷി​ബു എ​ന്ന ക​ള്ളു​ചെ​ത്ത് തൊ​ഴി​ലാ​ളി ഒ​രു മാ​തൃ​ക​യാ​ണ്. അ​ധ്വാ​നി​ക്കാ​ന്‍ മ​ന​സു​ണ്ടെ​ങ്കി​ല്‍ ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് 36കാ​ര​ന്‍റെ ജീ​വി​തം പ​ഠി​പ്പി​ക്കു​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഷി​ബു 17 വ​ര്‍​ഷം മു​മ്പാ​ണ് ജോ​ലി തേ​ടി കാ​സ​ര്‍​ഗോ​ട്ടേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വി​ടെ ചെ​ത്തു​തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യ​ത് ഷി​ബു​വി​ന് ഗു​ണം ചെ​യ്തു. ഇ​ന്നു ജി​ല്ല​യി​ല്‍ ഏ​റ്റ​വും അ​ധി​കം ക​ള്ള് അ​ള​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ഷി​ബു. കു​ടും​ബ​സ​മേ​തം മ​യി​ലാ​ട്ടി​യി​ലാ​ണ് താ​മ​സം. ചി​ക്കു​മോ​ള്‍ ആ​ണ് ഭാ​ര്യ. അ​ഭി​ദേ​വ്, അ​യാ​ന്‍​ദേ​വ്, ആ​യു​ഷ്‌​ദേ​വ് എ​ന്നി​വ​ര്‍ മി​ക്ക​ളാ​ണ്.

Latest News

Up